പഠനോപകരണം നൽകി

ഓമശ്ശേരി: തെച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. മുത്തപ്പൻ പുഴ ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. വി. സെലീന, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം മഞ്ചു ഷിബിൻ കുരിക്കാട്ടിന് പഠനോപകരണങ്ങൾ കൈമാറി. വിദ്യാർഥികൾക്ക് ബാഗ്, ബോക്സ്, നോട്ട്ബുക്കുകൾ, ഫയൽ, മാസ്ക് എന്നിവ ഉൾപ്പെടുന്ന കിറ്റാണ് നൽകിയത്. ഉസൈൻ മേപ്പള്ളി, സെന്റ് ഹെഡ് മാസ്റ്റർ ലൈജു തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ലിജോ ജോസഫ്, സെക്രട്ടറി റഹ്‌മത്ത്, അധ്യാപകരായ റുക്സാന, അതുല്യ വിദ്യാർഥികളായ നിഫ് ല ഷെറിൻ, ഹർഷ മണാൽ, ഫസ്ന കെ.പി. അഷിന, ഫാത്തിമ സന, സഹല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.