തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമാണം പൂർത്തീകരിച്ച മാലിന്യ സംസ്കരണ കേന്ദ്രവും പൊതുശ്മശാനവും വേഗം പ്രവർത്തനസജ്ജമാക്കണമെന്ന് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണത്തിനായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് സൂപ്പർ എം.ആർ.എഫ് സ്ഥാപിക്കുകയും ഒന്നര വർഷം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തതുമാണ്. പിന്നീട് തുടർ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ തയാറായില്ല. ലക്ഷക്കണക്കിനു വിലയുള്ള യന്ത്രസാമഗ്രികൾ തുരുമ്പുപിടിച്ച് നശിച്ചിരിക്കുന്നു. മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തുമ്പൂർമുഴി മോഡൽ ജൈവവള നിർമാണ യൂനിറ്റും പാതിവഴിയിലാണ്. മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെയും പൊതുശ്മശാനത്തിന്റെയും പ്രവർത്തനം ആരംഭിക്കാത്തതിനാൽ ലക്ഷങ്ങൾ പാഴാകുന്ന അവസ്ഥയിലാണ്. എൽ.ഡി.എഫ് നേതാക്കളായ ജോളി ജോസഫ്, സജി ഫിലിപ്, ജോയി മ്ലാങ്കുഴി, ജോസഫ് പൈമ്പിള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.