'കേന്ദ്ര സർക്കാർ മാപ്പു പറയണം'

നരിക്കുനി: ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്ന രീതിയിൽ കേന്ദ്ര സർക്കാറും ബി.ജെ.പിയും നിരന്തരമായി ഇസ് ലാമിനേയും മുസ്‍ലിംകളേയും അവഹേളിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിന്റെ അവസാനമാണ് പ്രവാചകനെ നിന്ദിച്ച പ്രസ്താവന. ഇവരെ നിയമത്തിന്റെ മുമ്പിൽ എത്തിച്ച് കർശന നടപടികൾ സ്വീകരിക്കുകയും മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും ലോക രാഷ്ട്രങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നും നരിക്കുനി പഞ്ചായത്ത് ഐ.എൻ.എൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.പി. അബു അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.പി. അബ്ദുസ്സലാം, ടി.കെ. അബൂബക്കർ, പി. സുലൈമാൻ, മുനീർ, ബി.പി. മജീദ്, ബഷീർ, ഉമ്മർ, കുഞ്ഞിരായിൻ എന്നിവർ സംസാരിച്ചു. എം.കെ. സി. റഷീദ് സ്വാഗതവും മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.