കോഴിക്കോട്: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണം ആർ.എസ്.എസ് തിരക്കഥയാണെന്നും ഗൂഢാലോചന പുറത്തു കൊണ്ടുവരണ മെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ. അരുൺ, ഫഹദ് ഖാൻ, അരുൺ സി. ആനന്ദ്, ജാസിർ അഹമ്മദ്, ഖദീജ ഹിബ എന്നിവർ സംസാരിച്ചു. ആർ. ഷാജി സ്വാഗതവും ടി. വൈശാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.