വെള്ളിമാട് കുന്ന്: മൂഴിക്കലിൽ വർധിച്ച് വരുന്ന വഴിയോര വാണിഭങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുമെന്ന് വ്യാപാരി വ്യവസായി യൂനിറ്റ് സമ്മേളനം മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കാതെയുള്ള ഇത്തരം വ്യാപാരങ്ങൾ തെരുവ് മലിനമാക്കാനും അഴുക്ക് ചാലുകൾ തടസ്സപ്പെടുത്താനും പൊതുജന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല ജനറൽ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് മുത്തേടം മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ സംസാരിച്ചു. പി.എം. അനിൽകുമാർ സ്വാഗതവും ടി. ടി. നാസർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ (പ്രസി.), പി.എം.അനിൽകുമാർ (ജന. സെക്ര.), ഒ.വിജയൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.