നരിക്കുനി: ഉൽപാദന മേഖലയിലേക്ക് പ്രാമുഖ്യം നൽകി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ. കൃഷി ക്ഷീരവികസനം- മൃഗസംരക്ഷണം എന്നിവക്ക് 4,427,16,4 രൂപയും പാർപ്പിട പദ്ധതികൾക്കായി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് സർക്കാർ വിഹിതത്തോടെ 26,0 21,00,0 രൂപയും വിദ്യാഭ്യാസ മേഖലക്കും ആരോഗ്യമേഖലക്കും പുതിയ ഉണർവ് കൊടുക്കുന്നതിനായി ഉന്നതി വിദ്യാഭ്യാസ പദ്ധതിയും ആരോഗ്യമേഖലയിൽ ജീവതാളം പദ്ധതിയും നടപ്പാക്കും. എൽ.പി-യു.പി. കുട്ടികൾക്ക് കായികപരിശീലനം, വൃക്ക രോഗികൾക്ക് ഡയാലിസിനു ശേഷം മരുന്നു വാങ്ങൽ, ആയുർവേദം, ഹോമിയോ, പെയിൻ ആൻഡ് പാലിയേറ്റിവ് പ്രൊജക്ട് പദ്ധതികൾക്കായി 3,305,00,0 രൂപയും അംഗൻവാടികൾ കാര്യക്ഷമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും 4,610,00,0 രൂപയും ഭിന്നശേഷിക്കാർക്കായി 1,652,6 3,6 രൂപയും വയോജനങ്ങൾക്ക് 660,00,0 രൂപയും കുടിവെള്ളം, ശുചിത്വം -റോഡ് മേഖലക്ക് 21,410,00,0 രുപയും വകയിരുത്തിയാണ് പദ്ധതി അന്തിമമാക്കിയത്. വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. സലിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മിനി പുല്ലങ്കണ്ടി അധ്യക്ഷത വഹിച്ചു. പദ്ധതി കരട് ജൗഹർ പൂമംഗലം അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജസീല മജിദ്, ഉമ്മുസൽമ, ഗ്രാമ പഞ്ചായത്ത് അംഗം ടി. രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. ശശീന്ദ്രൻ, എച്ച്.സി. ബ്രജിഷ് കുമാർ, സെക്രട്ടറി സി.പി. സ്വപ് നേഷ്, അസി. സെക്രട്ടറി വി.കെ. ഗിരിജ എന്നിവർ സംസാരിച്ചു. പടം :ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രസിഡൻറ് സി.കെ. സലിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.