അമ്പലപ്പാറ റോഡ് കവലയിലെ കിടങ്ങ് അപകടക്കെണി

തിരുവമ്പാടി: ടൗൺ പെട്രോൾ പമ്പിന് സമീപം യാകുന്നു. തിരുവമ്പാടി-ഓമശ്ശേരി റോഡിൽനിന്ന് അമ്പലപ്പാറ റോഡിലേക്കുള്ള പ്രവേശന കവലയിലാണ് കിടങ്ങുള്ളത്. പ്രധാന റോഡിനും ഓവുചാലിനുമിടയിലുള്ള കിടങ്ങിലിറങ്ങി വേണം അമ്പലപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ. ഇരുചക്രവാഹനങ്ങളും ഓട്ടോകളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. കിടങ്ങ് കോൺക്രീറ്റ് ചെയ്ത് നികത്തിയാൽ യാത്രക്കാർക്ക് ആശ്വാസമാകും. വ്യാഴാഴ്ച വൈകീട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പെൺകുട്ടികൾക്ക് പരിക്കേറ്റത് ഈ കവലയിലാണ്. റോഡരികിൽ ഓവുചാൽ തുറന്നിട്ടിരിക്കുന്നതും ഇവിടെ കാണാം. * Thiru 1 Cog : തിരുവമ്പാടി ടൗണിൽ അമ്പലപ്പാറ റോഡ് കവലയിൽ ഇരു റോഡുകൾക്കിടയിലെ കിടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.