യുവാവിന്റെ മരണം: ഭാര്യയും ഭാര്യാപിതാവും അറസ്റ്റിൽ

മടിക്കേരി: യുവാവിന്റെ അസ്വാഭാവിക മരണത്തിൽ ഭാര്യയും ഭാര്യാപിതാവും അറസ്റ്റിൽ. ഭാഗമണ്ഡലക്കടുത്ത തണ്ണിമാനിയിലാണ് സംഭവം. തണ്ണിമാനിയിലെ ഡാനി (29) യെയാണ് മേയ് 28ന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവിക മരണമെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പൊലീസ് ഡാനിയുടെ ഭാര്യ അനുപ്രിയയെയും പിതാവ് സുഗുണയെയും ചോദ്യം ചെയ്യുകയായിരുന്നു. സംഭവ ദിവസം ഡാനി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. തന്റെ പിതാവിനെ മദ്യപിച്ച് പ്രഹരിച്ച ഭർത്താവ് ഡാനിയെ താൻ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് അനുപ്രിയ പൊലീസിന് മൊഴി നൽകി. അറസ്റ്റിലായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.