വൃക്ഷത്തൈ-പച്ചക്കറി വിത്ത് വിതരണം

കൊടിയത്തൂര്‍: ഗോതമ്പറോഡ് ഹെവന്‍സ് പ്രീസ്‌കൂളില്‍ 'ഭൂമിക്ക് തണലൊരുക്കാം'പരിപാടിയിലൂടെ മുഴുവന്‍ കുരുന്നു വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷത്തൈകളും ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം നിര്‍മിക്കാനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷിബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹെവന്‍സ് ജീറോഡ് പ്രിന്‍സിപ്പല്‍ ടി.കെ. സുമയ്യ അധ്യക്ഷത വഹിച്ചു. പി. അബ്ദുസത്താര്‍, സാലിം ജീറോഡ്, സൈഫു റഷീദ്, ഹസീന തൃക്കളയൂര്‍, കെ.ജി. ഷാഹിന എന്നിവര്‍ സംസാരിച്ചു. KDR 1 . ഗോതമ്പറോഡ് ഹെവന്‍സ് പ്രീസ്‌കൂളില്‍ ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം ദിവ്യ ഷിബു നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.