കൊടുവള്ളി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി മുനിസിപ്പൽ യൂത്ത് ലീഗ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് എൻ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം നിർവഹിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ് മുഖ്യപ്രഭാഷണം നടത്തി. ഒ.പി. മജീദ്, കാദർകുട്ടി നരൂക്കിൽ, ഫൈസീർ തെറ്റുമേൽ, കെ.പി.സി. സമദ്, മുഹമ്മദ് കുഞ്ഞാവ, ഫൈസൽ കളരാന്തിരി, ഷമീർ രാരോത്ത് ചാലിൽ, ടി. അഷ്റഫ്, എൻ.പി. ഷഹബാസ്, അനസ് മദ്രസ ബസാർ, സിനാൻ പാലായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.