എലത്തൂർ: ചെട്ടികുളം-പെരുന്തുരുത്തി മേഖലകളെ ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി നടപ്പാലം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ നീക്കത്തിൽ ആശങ്കയിലായി നാട്ടുകാർ. 2020 ജൂൺ 17നാണ് പാലം തുറന്നുകൊടുത്തത്. രണ്ടു വർഷമാകുമ്പോഴേക്കും പാലം പൊളിക്കുന്നതിലാണ് നാട്ടുകാർക്ക് വിയോജിപ്പ്. ഉൾനാടൻ ജലഗതാഗത പാതയ്ക്ക് എരഞ്ഞിക്കൽ മുതൽ കോരപ്പുഴവരെയുള്ള ഭാഗം ചളിയെടുത്ത് ആഴം കൂട്ടണമെന്നും പാതയുടെ മാനദണ്ഡത്തിന് ആവശ്യമായ ഉയരവും വീതിയും ഇല്ലാത്ത ഈ നടപ്പാലം പൊളിക്കണമെന്നുമാണ് അധികൃതർ പറയുന്നത്. പെരുന്തുരുത്തിയിൽനിന്നും നടപ്പാലം കയറി റെയിൽപ്പാത കടന്നാൽ ചെട്ടികുളമായി. ഇവിടെനിന്ന് കൊയിലാണ്ടിക്കും എലത്തൂരിലേക്കും എളുപ്പമെത്താം. 200ലധികം കുടുംബങ്ങളാണ് ഈ പാലം ദിവസേന ഉപയോഗിക്കുന്നത്. എലത്തൂർ സി.എം.സി ബോയ്സ് ഹൈസ്കൂളിലും ഗേൾസ് ഹൈസ്കൂളിലേക്കും വിദ്യാർഥികൾ പോകുന്നത് ഇതുവഴിയാണ്. പാലം പൊളിച്ചാൽ 1, 2, 75 എന്നീ വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണവും അവതാളത്തിലാവും. ഈ പാലത്തിന് മുകളിലൂടെയാണ് ഇവിടങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. പാലം അടിയന്തരമായി പൊളിച്ച് നീക്കാൻ ഇറിഗേഷൻ അധികൃതർ കത്ത് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.