നടുവണ്ണൂർ: നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴയിൽ ചന്തത്തിന്റെ ആഭിമുഖ്യത്തിൽ എം.എഫ്. ഹുസൈൻ അനുസ്മരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മോഹനൻ പാഞ്ചേരി അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ദിലീപ് കീഴൂർ ഉദ്ഘാടനം ചെയ്തു." ഇന്ത്യൻ പിക്കാസോ ജീവിതവും ചിത്രകലയും " എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അക്ബർ അലി, കെ. ഷനില, പി.കെ. ഉണ്ണികൃഷ്ണൻ, സി.കെ. രാകേഷ് എന്നിവർ സംസാരിച്ചു. മഴവിൽ കലാ കൂട്ടായ്മ കോഓഡിനേറ്റർ കെ.സി. രാജീവൻ സ്വാഗതവും മഴവിൽചന്തം ടീച്ചർ കോഓഡിനേറ്റർ ബിജീഷ് കായണ്ണ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.