ക്ലബ് ഫൂട്ട് വാരാചരണം

നാദാപുരം: കുഞ്ഞുങ്ങളുടെ പാദത്തിനും കാൽ വിരലുകൾക്കും ജന്മനാ ഉണ്ടാകുന്ന വൈകല്യമായ ക്ലബ് ഫൂട്ട് രോഗങ്ങൾ നേരത്തെ കണ്ടുപിടിക്കുന്നതിന് വേണ്ടിയുള്ള സ്ക്രീനിങ് ക്യാമ്പും അമ്മമാർക്കുള്ള ബോധവത്കരണ ക്ലാസും നടത്തി. നാദാപുരം കക്കാട്ടുപാറ അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത് മെംബർ സുമയ്യ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ക്ലാസ് എടുത്തു. നഴ്സുമാരായ ശിൽപ, രമ്യ പൊന്നപ്പൻ, അപർണ എന്നിവർ നേതൃത്വം നൽകി. അംഗൻവാടി അധ്യാപിക സജിത മാവിലെന്റവിട നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.