ഓമശ്ശേരി: ഭർത്താവ് ഉപേക്ഷിക്കപ്പെട്ട വിധവകളായവരുടെ പെൻഷൻ നിർത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ വി.എം. ഉമ്മർ മാസ്റ്റർ ആവശ്യപ്പെട്ടു. വിധവകളിലെ ഭർത്താവ് ഉപേക്ഷിക്കപ്പെട്ട വനിതകൾക്ക് ഇക്കാലമത്രയും നൽകിവന്നിരുന്ന പെൻഷൻ പദ്ധതി നിർത്തലാക്കിയ സർക്കാർ നടപടി തെറ്റായ തീരുമാനമാണെന്നും നിരാലംബരായ എത്രയോ പേർ ഇതിന്റെ പ്രയാസം നേരിടുകയാണെന്നും തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മുസ്‍ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന സൗഹൃദസംഗമങ്ങളുടെ ഭാഗമായി കോഴിക്കോട്ട് 23ന് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി സംഘടിപ്പിക്കപ്പെട്ട ഓമശ്ശേരി പഞ്ചായത്ത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.കെ. ഉസൈൻ അധ്യക്ഷത വഹിച്ചു. യു.കെ. അബു, പി.വി. അബ്ദുറഹിമാൻ, സൂപ്പർ അഹമദ്കുട്ടി ഹാജി, പഞ്ചായത്ത് പ്രസിഡൻറ് നാസർ പുത്തൂർ, ഇ.കെ. യൂസുഫ്, യൂനുസ് അമ്പലക്കണ്ടി, സഫീറുൽ അക്ബർ, സി.കെ. ഖദീജ, സൂപ്പർ സൗദ തുടങ്ങിയവർ സംസാരിച്ചു. റസാഖ് തടത്തുമ്മൽ സ്വാഗതവും വി.കെ. ഇമ്പിച്ചി മോയി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.