പന്തംകൊളുത്തി പ്രകടനം

താമരശ്ശേരി: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്ന സുരേഷിന്റെ ആരോപണം ആർ.എസ്.എസ് തിരക്കഥയാണെന്നും ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ സാദിഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ലിബിൻ അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. അമൃത, ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫ്, എന്നിവർ സംസാരിച്ചു, ബ്ലോക്ക്‌ കമ്മിറ്റി അംഗം എം.ആർ. ശംജിത്ത് സ്വാഗതവും ബ്ലോക്ക്‌ ജോയന്റ് സെക്രട്ടറി പി.എം. സിറാജ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.