നാദാപുരം: വീട്ടിൽ കയറി അതിക്രമം നടത്തിയവർക്കെതിരെ യുവതി വളയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ മൊഴി തെറ്റായി രേഖപ്പെടുത്തിയതായി പരാതി. വാണിമേൽ സ്വദേശി താഴെ കണ്ടിയിൽ അസ്മിറ ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കുട്ടികൾ തമ്മിലുണ്ടായ വിഷയത്തിൽ ദയരോത്ത് കണ്ടി ശ്രീനി, ഷൈജു, അപ്പു എന്നിവർ ചേർന്ന് വീട്ടിൽ കയറി അതിക്രമം കാട്ടിയ പരാതിയിലാണ് മൊഴി തെറ്റായി പൊലീസ് രേഖപ്പെടുത്തി ഒപ്പിടുവിച്ചതായി യുവതി പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്ക് പൊലീസ് രസീത് നൽകാതിരിക്കുകയും പരാതിയിൽ പറയാത്ത ആളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടു ദിവസങ്ങളിലായി വീട്ടിലെത്തി നടത്തിയ അതിക്രമത്തിൽ ഒരു എഫ്.ഐ.ആർ മാത്രമാണ് ലഭ്യമാക്കിയത്. പ്രതിയെ ഒപ്പം ഇരുത്തി മൊഴി നൽകാൻ നിർബന്ധിച്ചു. സമയവും മൊഴിയിൽ പറയാത്ത കാര്യങ്ങൾ പലതും എഴുതിച്ചേർത്ത് പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസ് മേധാവി എ. ശ്രീനിവാസിന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.