പന്തംകൊളുത്തി പ്രകടനം

ബാലുശ്ശേരി: സ്വപ്ന സുരേഷിന്റെ ആരോപണവും സ്വപ്ന സുരേഷ്-പി.സി. ജോർജ് സംഭാഷണവും ആർ.എസ്.എസ് തിരക്കഥ, ഗൂഢാലോചന പുറത്തുകൊണ്ടുവരുക മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ബസ് സ്റ്റാൻഡിൽ ചേർന്ന പൊതുയോഗം യോഗം ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി. സരുൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്. അതുൽ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അഞ്ജലി കൃഷ്ണൻ, പി. സനൂപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.