വടകര: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല നേതൃ പരിശീലന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൽ 47 ഉപജില്ലകളിൽ നിന്നായി 146 പ്രതിനിധികൾ പങ്കെടുക്കും. ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സമര പരിപാടികൾക്ക് ക്യാമ്പ് രൂപം നൽകും. വിദ്യാലയങ്ങൾ തുറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ജില്ലയിൽ അഞ്ഞൂറോളം അധ്യാപകർക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല. ഇത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് നിർവഹിക്കും. 11 മണിക്ക് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ, സംസ്ഥാന സെക്രട്ടറി പി.കെ. അരവിന്ദൻ എന്നിവർ വിഷയം അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന പഠന ക്ലാസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ. ഷാജു വിഷയം അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ഷാജു പി. കൃഷ്ണൻ, ജില്ല സെക്രട്ടറി ടി.കെ. പ്രവീൺ, ജില്ല ട്രഷറർ ടി.ടി. ബിനു, പി. രാജീവൻ, പി.കെ. കോയ, സജീവൻ കുഞ്ഞോത്ത്, മനോജ് മുതുവന ജിതിൻ റാം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.