കോഴിക്കോട്: ലോക കേരള സഭയോടനുബന്ധിച്ച് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന സെമിനാർ മന്ത്രി പി. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജൂൺ 17, 18 തീയതികളിലായാണ് തിരുവനന്തപുരത്ത് വെച്ച് ലോക കേരള സഭ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 'പ്രവാസവും വികസനവും' എന്ന വിഷയത്തിലാണ് കോഴിക്കോട് സെമിനാർ നടക്കുന്നത്. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും. ഡോ. കെ. രവിരാമൻ വിഷയാവതരണം നടത്തും. മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ മോഡറേറ്ററാകും. ഒഡപെക് ചെയർമാൻ കെ.പി. അനിൽകുമാർ, ചിത്രകാരൻ പി.ജെ. വിൻസന്‍റ് എന്നിവരാണ് പാനൽ. സെമിനാറിനുശേഷം ചെങ്ങന്നൂർ ശ്രീകുമാർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.