നാദാപുരം: 2022 /23 വർഷത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ വിവിധ സ്രോതസ്സുകളിൽനിന്ന് എട്ടുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മുൻഗണന നൽകിയാണ് പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കല്‍, അർഹരായവർക്ക് വാതിൽപടി സേവനം, നാദാപുരം ബസ് സ്റ്റാൻഡ് നവീകരണം, ഷോപ്പിങ് മാൾ നിർമാണം, നാദാപുരം-കല്ലാച്ചി മത്സ്യ മാർക്കറ്റുകളുടെ നവീകരണം, പഞ്ചായത്തിന്റെ വിവിധ ആസ്തികളുടെ ഡിജിറ്റലൈസേഷൻ, സമഗ്ര ആരോഗ്യ പദ്ധതി, അജൈവ മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളും നാദാപുരം ഗ്രാമപഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ആക്കുന്നതിനും, സമഗ്രമായ വികസന ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിത ഗുണമേന്മ വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സദ്ഭരണം, ഉത്തരവാദിത്ത ടൂറിസം, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികളാണ് വികസന സെമിനാറിൽ ചർച്ച ചെയ്തത്. കുട്ടികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, പട്ടികജാതി വിഭാഗക്കാർ എന്നിവർക്കായുള്ള പ്രത്യേക പദ്ധതികളും ചർച്ചചെയ്തു. സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആമുഖവും മുൻഗണനകളും സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് സംസാരിച്ചു. വികസന സ്റ്റാൻഡിങ് ചെയർമാൻ സി.കെ. നാസർ സ്വാഗതം പറഞ്ഞു. 2022-23 വാർഷിക പദ്ധതിരേഖ വികസന സെമിനാറിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.