പുസ്തക പ്രകാശനം

ആയഞ്ചേരി: മംഗലാട് നഫീസതുൽ മിസ് രിയ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ലളിതം തജ്‍വീദ് വഖഫ് ബോർഡ് മുൻ ചെയർമാനും മിസ്രിയ സ്ഥാപന അധ്യക്ഷനുമായ റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അക്കാദമിക് കൗൺസിൽ കൺവീനർ മജീദ് വാഫി കോടിയൂറയാണ് ഗ്രന്ഥകർത്താവ്. ഹമീദ് ഹാജി താനിയുള്ളതിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. വർക്കിങ് പ്രസിഡന്റ് അബ്ദുല്ല പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.പി. ചെക്കൻ ഹാജി, അബ്ദുറഹ്മാൻ മക്ക, മരുന്നൂർ ഹമീദ് ഹാജി, ഡോ. വി. മുനീർ, പനയുളളതിൽ അമ്മത് ഹാജി, എം.കെ. അസീസ്, തയ്യുള്ളതിൽ മൊയ്തീൻ കുട്ടി, തയ്യിൽ കുഞ്ഞബ്ദുല്ല ഹാജി, ഫൈസൽ ഹാജി എടപ്പള്ളി, പ്രിൻസിപ്പൽ റഹീം വാഫി, സൂപ്പി തിരുവള്ളൂർ, കബീർ റഹ്മാനി, ബഹാഉദ്ദീൻ റഹ്മാനി, അസീസ് ബാഖവി, എം.എം. മുഹമ്മദ് എ.കെ. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു. പടം: മംഗലാട് നഫീസതുൽ മിസ്രിയ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ലളിതം തജ്‍വീദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.