ബൈക്ക് യാത്രികനായ വിദ്യാർഥി പിക്കപ്​ വാനിടിച്ചു മരിച്ചു

കുറ്റ്യാടി: വേളം പൂമുഖം അങ്ങാടിയിൽ ​ ബൈക്കിൽ പിക്കപ്​ വാനിടിച്ച്​ ദർസ്​ വിദ്യാർഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ്​ (20) ആണ് മരിച്ചത്​. വില്യാപ്പള്ളി മഹ്​ദത്തുൽ ജമാലിയയ്യിൽ ആറാം വർഷ വിദ്യാർഥിയായ സഹദ്​ വ്യാഴാഴ്ച ഉച്ചക്ക്​ കാക്കുനിയിലെ ഒരു വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത്​ ഉസ്​താദിനൊപ്പം പോകുമ്പോഴാണ്​ അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന്​ വാഴക്കുല കയറ്റിവരുകയായിരുന്ന വാൻ അമിത വേഗത്തിലായിരുന്നെന്നും ഇതര സംസ്ഥാനക്കാരനായ ഡ്രൈവർ മദ്യപിച്ചിരുന്നെന്നുമാണ്​ നാട്ടുകാർ പറയുന്നത്​. കുറ്റ്യാടി പൊലീസ് ​ഇയാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റിലായിരുന്ന അധ്യാപകൻ കരുവാരക്കുണ്ട്​ സ്വദേശി മുഹമ്മദലി റഹ്​മാനി റോഡിൽ തെറിച്ചു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ്​ ചെയ്ത മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.