ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൂത്തുപറമ്പ്: മമ്പറത്തിനടുത്ത കായലോടുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഓലായിക്കര തിരുവഞ്ചാൽ ഹൗസിൽ സുധീറാണ് (45) മരിച്ചത്. കഴിഞ്ഞദിവസം ഉച്ച 2.45ഓടെ കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ ജുമാമസ്ജിദിന് സമീപം ബൈക്കിൽ ടിപ്പറിടിച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പെരളശ്ശേരി ഐവർകുളം സ്വദേശി സുജിത്തിനെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പിണറായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.