പ്രവൃത്തിസമയത്ത് ക്ലാസ് മുറിയിൽ പാമ്പ്

കോഴിക്കോട്: സ്കൂൾ പ്രവൃത്തി സമയത്ത് ക്ലാസ് മുറിയിൽനിന്ന് പാമ്പിനെ പിടിച്ചു. വെസ്റ്റ് ഹിൽ ഗേൾസ് സ്കൂളിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ക്ലാസ് മുറിയിൽ ആദ്യമെത്തിയ കുട്ടികൾ പാമ്പിനെ കണ്ടതിനെ തുടർന്ന് ഭയന്നോടുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പാമ്പ് പിടിത്തക്കാർ എത്തി പാമ്പിനെ പിടിച്ചു. വിഷപ്പാമ്പാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്കൂൾ തുറക്കുന്നതിനുമുമ്പ് പരിസരം വൃത്തിയാക്കുകയും പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് അധികൃതർ നിർദേശിച്ചിരുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.