കുരുമുളക് തൈ വിതരണ ഉദ്ഘാടനം

മാവൂർ: കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി മാവൂർ കൃഷിഭവനിൽ കുരുമുളക് തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്റ്റർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. അബ്ദുൽ കരീം, ശ്രീജ ആറ്റാഞ്ചേരി മീത്തൽ, ഫാത്തിമ ഉണിക്കൂർ, ഗീതാമണി, ഗീത കാവിൽപുറായിൽ എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ ദർശന ദിലീപ് സ്വാഗതവും അസി. കൃഷി ഓഫിസർ പി. അനിൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.