തീപിടുത്തത്തിൽ വീട് കത്തിനശിച്ചു

തീപിടിത്തത്തിൽ വീട് കത്തിനശിച്ചു ഫറോക്ക്: ഓടിട്ട വീട്ടിൽ തീപിടിത്തം. മേൽക്കൂര പൂർണമായും രണ്ട് മുറികളും കത്തിനശിച്ചു. താമസക്കാർ വിരുന്നുപോയതിനാൽ ദുരന്തം ഒഴിവായി. ഫറോക്ക് തുമ്പപ്പാടം സ്വദേശി പരേതനായ മണ്ണാറത്തിൽ ഖാലിദിന്റെ കുടുംബം താൽക്കാലികമായി താമസിക്കുന്ന വീടാണ് കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സൂചന. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പുസ്തകങ്ങളും സർട്ടിഫിക്കറ്റുകൾ, വീടുനിർമാണത്തിന് സ്വരൂപിച്ച പണവും റേഷൻ കാർഡ്, ഫ്രിഡ്ജ്, ടി.വി, ഫർണിച്ചറുകളുമടക്കം എല്ലാം കത്തിനശിച്ചു. കോവിഡ് ബാധിച്ച് ഈ അടുത്ത് മരിച്ച ഖാലിദിന്റെ ഭാര്യ സുലൈഖയും മൂന്നു മക്കൾക്കും താമസിക്കാൻ നാട്ടുകാർ പുതിയ വീടുണ്ടാക്കുന്നതിനാൽ ഈ കുടുംബത്തെ സമീപത്തെ ബഷീർ മോറൊളിയുടെ വാടകവീട്ടിൽ താമസിപ്പിക്കുകയായിരുന്നു. വീട്ടുകാർ വൈകീട്ട് ബന്ധുവീട്ടിലേക്ക് വിരുന്നുപോയിരുന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മീഞ്ചന്ത ഫയർ യൂനിറ്റ് എത്തിയാണ് തീയണച്ചത്. അസി. സ്റ്റേഷൻ ഓഫിസർ ഇ. ശിഹാബുദ്ദീ​ൻ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.