ചേളന്നൂർ: ബ്ലോക്ക് പഞ്ചായത്ത് 14ാം പഞ്ചവത്സരപദ്ധതിയിൽ കാർഷികമേഖലക്കും തൊഴിൽസംരംഭങ്ങൾക്കും പ്രാധാന്യം. കാർഷിക നയത്തെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാന ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകും. വിദ്യാർഥികളുടെ മാനസികവും കായികവുമായ ഉന്നമനത്തിനായി പുലർകാലം പദ്ധതി നടപ്പിലാക്കും. കിഡ്നി രോഗികൾക്ക് ധനസഹായം, അർബുദനിർണയ ക്യാമ്പുകൾ നടത്തുന്നതിനും പ്രാമുഖ്യം നൽകും. തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി-വർഗ കോളനികൾ സമഗ്രവികസനം നടപ്പിലാക്കും. ആരോഗ്യരംഗത്ത് ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കും. ജീവതാളം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. നന്മണ്ട - അകലാപ്പുഴ തോട് സംരക്ഷിക്കുന്നതിനുള്ള പാക്കേജ് തയാറാക്കി വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടേയും ഏജൻസികളുടേയും സഹായത്താൽ പദ്ധതി നടപ്പിലാക്കും. ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി തുക വകയിരുത്തും. വനിതകൾക്കായി കഴിഞ്ഞ പദ്ധതിയിലൂടെ നടപ്പിലാക്കിയ 'യെസ് ആയാം' പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളായി തൊഴിൽ നൈപുണി കേന്ദ്രം സ്ഥാപിക്കും. വികസന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസനനയം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി അവതരിപ്പിച്ചു. വാർഷികപദ്ധതി കരട് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സർജാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജ അശോകൻ എന്നിവർ സംസാരിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, ജില്ല പഞ്ചായത്ത് മെംബർമാരായ ഇ.കെ. ശശീന്ദ്രൻ, റസിയ തോട്ടായി, ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. മോഹനൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ പി. പ്രദീപ് കുമാർ സ്വാഗതവും പ്ലാൻ അസി. കോഓഡിനേറ്റർ കെ.കെ. ആനന്ദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.