കോഴിക്കോട്: ജില്ലയിലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫിസുകളിൽ പച്ചക്കറിവിത്ത് വിതരണം ചെയ്തു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക, അതുവഴി സ്ഥായിയായ കാർഷിക മേഖലയെ സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ലക്ഷ്യമിടുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കേരളത്തിലൊന്നാകെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. കൃഷിഭവനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഈ ദൗത്യത്തിൽ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.