ക്വിസ് ചാമ്പ്യൻഷിപ് വിജയികൾ

കോഴിക്കോട്: ജില്ല ഭരണകൂടവും ഐ.ക്യു.എ കോഴിക്കോട് ചാപ്റ്ററും സംഘടിപ്പിച്ച ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ കോഴിക്കോട് എഡിഷനിൽ കെ. ഋത്വിക്, നിദാൻ അലി ബഷീർ, ശ്രീനന്ദ് സുധീഷ്, ബിജിലി വി. കോമത്ത് എന്നിവർ ഓപൺ, കോളജ്, സ്കൂൾ, വനിത വിഭാഗങ്ങളിൽ യഥാക്രമം ജേതാക്കളായി. ഇന്ത്യയെ പ്രതിനിധാനംചെയ്ത് 22 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഓവറോൾ വിഭാഗത്തിൽ കെ. ഋത്വിക്, വിശ്വാസ് വിശ്വം, നിദാൻ അലി ബഷീർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷൻ കേരള ചാപ്റ്റർ രക്ഷാധികാരി ഡോ. എലിസബത്ത് എബ്രഹാം മത്സരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചാപ്റ്റർ ഡയറക്ടർ വസന്ത് കിഷോർ, ക്യൂ ഫാക്ടറി ഡയറക്ടർ എം. റഷീദ് എന്നിവർ വിജയികളെ അനുമോദിച്ചു. കോഓഡിനേറ്റർ ദീപക് സുധാകറാണ് ചാമ്പ്യൻഷിപ് നിയന്ത്രിച്ചത്. കോഴിക്കോട് എഡിഷനിലെ വിജയികളുടെ ലോക റാങ്കിങ് രണ്ടു ദിവസത്തിനകം ലഭ്യമാകുമെന്ന് ഡോ. എലിസബത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.