മുക്കം: വാർഷികപദ്ധതികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയിൽ വികസന സെമിനാർ നടന്നു. നഗരസഭ കെട്ടിടസമുച്ചയം, ഗവ. ആശുപത്രിക്കായി 15 കോടിയുടെ മാസ്റ്റർപ്ലാൻ എം.ആർ.എഫിന് സ്ഥലം വാങ്ങി കെട്ടിടമുണ്ടാക്കൽ, ശ്മശാനം, പന്ത്രണ്ടര കോടിയുടെ മെഗാ ശുദ്ധജല പദ്ധതി, ഷീ ലോഡ്ജ്, പുരപ്പുറം സൗരോർജപദ്ധതി, കാർഷികമേഖലയിൽ സ്വയംതൊഴിൽ സംരംഭങ്ങൾ, കാർഷികോൽപന്ന സംഭരണ വില്പനകേന്ദ്രങ്ങൾ, മുക്കം ആർട്ട് ഗാലറി, ഭിന്നശേഷിക്കാർക്കും പ്രവാസികൾക്കും പട്ടികജാതിക്കാർക്കുമായി തൊഴിൽ സംരംഭങ്ങൾ, മെറിറ്റോറിയൽ സ്കോളർഷിപ്, തൊഴിൽ പരിചയം തേടുന്നതിന്ന് സാമ്പത്തിക സഹായത്തോടെ പരിശീലനം എന്നിവയാണ് വാർഷികപദ്ധതിയിലെ പ്രധാന ഇനങ്ങൾ. വികസന സെമിനാർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ ചാന്ദ്നി പദ്ധതിരേഖ അവതരിപ്പിച്ചു. വി. കുഞ്ഞൻ, ഇ. സത്യനാരായണൻ, അബ്ദുൽ മജീദ്, ഗഫൂർ കല്ലുരുട്ടി, വേണു കല്ലുരുട്ടി, വേണുഗോപാലൻ, ഫാത്തിമ കൊടപ്പന, രജിത, സെക്രട്ടറി പ്രസൂനൻ എന്നിവർ സംസാരിച്ചു. വികസനസമിതി ചെയർപേഴ്സൻ റുബീന സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.