വൈദ്യുതി സബ് സ്റ്റേഷൻ: കോൺഗ്രസ് മാർച്ച് നടത്തി

കൊയിലാണ്ടി: മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഒന്നര വർഷം മുമ്പ് അനുവദിച്ച 110 കെ.വി സബ് സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈദ്യുതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും പ്രാദേശിക സർക്കാർ എന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ നഗരസഭ ഭരണാധികാരികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ, പി. രത്നവല്ലി, കെ. വിജയൻ, വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, പി. ദാമോദരൻ, വി.ടി. സുരേന്ദ്രൻ, സി. ഗോപിനാഥ്, മനോജ് പറ്റുവളപ്പിൽ, കെ.പി. വിനോദ് കുമാർ, കെ. അബ്ദുൽ ഷുക്കൂർ, പി.ടി. ഉമേന്ദ്രൻ, മോഹനൻ നമ്പാട്ട്, ഗോവിന്ദൻകുട്ടി മനത്താനത്ത്, എൻ. മുരളീധരൻ, ഷബീർ എളവന, അജയ് ബോസ്, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പടം Koy 3 വൈദ്യുതി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ കൊയിലാണ്ടി നഗരസഭ ഓഫിസ് മാർച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.