പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്കരിക്കാൻ പ്രതിപക്ഷമായ യു.ഡി.എഫ് തീരുമാനിച്ചു. വികസനരംഗത്ത് മുരടിപ്പ് തുടരുന്ന പേരാമ്പ്ര ഗ്രാമപഞ്ചായത് വികസന സെമിനാർ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. പേരാമ്പ്രയിലെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണാധികാരികൾക്കു കഴിയുന്നില്ലെന്നും പേരാമ്പ്ര ടൗണിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്നും അവർ ആരോപിച്ചു. ലൈഫ് ഭവനപദ്ധതിയിൽ മൂന്നു വർഷമായി ഒരാൾക്കുപോലും വീടു നൽകിയിട്ടില്ല. പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽനിന്നോ ഗ്രാമപ്രദേശങ്ങളിലെ റോഡുകൾക്ക് ഫണ്ട് അനുവദിക്കുന്നില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ നടക്കുന്ന വികസന സെമിനാർ ആയതുകൊണ്ടാണ് ബഹിഷ്കരിക്കുന്നതെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. യോഗത്തിൽ പുതുക്കുടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. രാജൻ മരുതേരി, പി.എസ്. സുനിൽകുമാർ, ആർ.കെ. രജീഷ് കുമാർ, കെ.പി. റസാഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.