ഭിന്നശേഷി കുടുംബങ്ങൾക്ക് തൊഴിൽ: ഉള്ള്യേരി പഞ്ചായത്ത് ഒന്നാമത്

ഉള്ള്യേരി: തൊഴിലുറപ്പ് പദ്ധതിയിൽ ഭിന്നശേഷി കുടുംബങ്ങൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ നല്കിയതിനുള്ള പുരസ്‌കാരം ഉള്ള്യേരി പഞ്ചായത്തിന് ലഭിച്ചു. കെ. മുരളീധരൻ എം.പിയിൽനിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത പുരസ്‌കാരം ഏറ്റുവാങ്ങി. പഞ്ചായത്തിലെ തൊഴിൽ കാർഡ് നൽകിയ 24 ഭിന്നശേഷി കുടുംബങ്ങളിൽ 22 കുടുംബങ്ങൾക്കും തൊഴിൽ നൽകി. 12 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം നൽകുകയും ചെയ്തിരുന്നു. പടം ULY.777 ഭിന്നശേഷി കുടുംബങ്ങൾക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ നല്കിയതിനുള്ള പുരസ്‌കാരം കെ. മുരളീധരൻ എം.പിയിൽ നിന്നും ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.