ഉള്ള്യേരി: 'നിർമലം സുന്ദരം ഉള്ള്യേരി' സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ടൗൺ മാലിന്യമുക്തമാക്കുന്ന പഞ്ചായത്തിന്റെ സുരഭിലം പ്രോജക്ട് കോഴിക്കോട് കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി ഉദ്ഘാടനം ചെയ്തു. അങ്ങാടിയെ എട്ട് ശുചിത്വ ഭാഗങ്ങളാക്കിയാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ജനകീയ സഹകരണത്തോടെ മാതാംതോട് ശുചീകരിച്ചിരുന്നു. അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഹരിത കർമസേനയുടെ സഹകരണത്തോടെ ഗ്രീൻ വേമ്സ് ഇക്കോ സൊലൂഷൻ എന്ന സ്ഥാപനം മുൻ കൈയെടുത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. പടം ULY.222. ഉള്ള്യേരി ഗ്രാമ പഞ്ചായത്തിന്റെ സുരഭിലം പ്രോജക്ട് കോഴിക്കോട് കലക്ടർ ഡോ. നരസിംഹുഗരി ടി.എൽ. റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.