ദേശീയപാത വികസനത്തിന്റെ മറവിൽ കണ്ണൂക്കരയെ വിഭജിക്കരുത്; ജനകീയ പ്രക്ഷോഭം

വടകര: ദേശീയപാത വികസനത്തിന്റെ മറവിൽ കണ്ണൂക്കരയെ വിഭജിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ജനവിരുദ്ധ നീക്കത്തിനെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂക്കരയിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. ദേശീയപാത 45 മീറ്ററിൽ വീതികൂട്ടി വികസിപ്പിക്കുമ്പോൾ റോഡിന് ഇരുവശത്തെയും ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ മറ്റു വഴികളില്ലാതാവുകയാണ്. വിഷയം ദേശീയപാത അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരുവിധ അനുകൂല സമീപനവും സ്വീകരിക്കുന്നില്ല. മാടാക്കര തീരദേശ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് കണ്ണൂക്കര ടൗണിലേക്കും കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് ചോമ്പാൽ ഹാർബറിലേക്കും എത്താൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണ് ദേശീയപാത വികസനത്തോടെ ഇല്ലാതാവുന്നത്. പ്രദേശത്തെ ജനങ്ങൾക്ക് കിലോമീറ്ററോളം സഞ്ചരിച്ച് വേണം റോഡിന് മറുഭാഗത്ത് എത്താൻ. ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ഐ. മൂസ, ബാബു ഒഞ്ചിയം, പി.വി. അരവിന്ദൻ, അഷ്റഫ്, ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, സി.കെ. വിശ്വനാഥൻ, യൂസഫ് മമ്മാലികണ്ടി, സുധീർ മഠത്തിൽ, വള്ളിൽ മഹമൂദ് എന്നിവർ നേതൃത്വം നൽകി. ചിത്രം കണ്ണൂക്കരയിൽ ജനകീയ പ്രക്ഷോഭം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു saji 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.