പന്തീരാങ്കാവ് : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് സെന്ററിന്റെ കീഴില്‍ പുതുതായി സബ് സെന്റർ നിർമിക്കാൻ മുൻ ഗ്രാമ പഞ്ചായത്ത് അംഗം സൗജന്യമായി ഭൂമി വിട്ട് നൽകി. പി.പി. വിജയകുമാറാണ് അഞ്ചാം വാർഡ് അറത്തിൽ പറമ്പ് പാറക്കോട്ട് പൊയിൽപറമ്പിൽ ഏഴ് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത്. ആരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് സ്ഥലം വിട്ടു നൽകാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു. വാർഡ് ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം പി.പി. വിജയകുമാറിൽ നിന്നും ഏറ്റുവാങ്ങി. സിനിമ പ്രവർത്തകൻ തേജസ് പെരുമണ്ണയെയും സബ് ജൂനിയര്‍ ബേസ്ബാൾ കോഴിക്കോട് ജില്ല ടീമംഗം എം.പി. നിതാഷ ജാഫറിനെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ, പഞ്ചായത്തംഗങ്ങളായ എം. പ്രേമദാസൻ, എം.എ. പ്രതീഷ്, വി.പി. കബീർ, ആമീനാബി, രമ്യ തട്ടാരിൽ, കെ. സെക്കീന, എൻ.കെ. റംല, കെ.പി. സ്മിത തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് മെംബർ കെ.കെ. ഷമീർ സ്വാഗതവും ടി. സൈതുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.