'ആകാശം കാണാത്ത നക്ഷത്രങ്ങൾ'

കോഴിക്കോട്: പരിസ്ഥിതി പ്രവർത്തകൻ സതീഷ് ബാബു കൊല്ലമ്പലത്ത് രചിച്ച 'ആകാശം കാണാത്ത നക്ഷത്രങ്ങൾ' എന്ന പുസ്തകം തിങ്കളാഴ്ച ഫറോക്ക് ഗണപത് ഹൈസ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ല സെക്രട്ടറി ഡോ. യു. ഹേമന്ത് കുമാർ ഏറ്റുവാങ്ങും. ഒലിവ് പബ്ലിക്കേഷൻസാണ് പ്രസാധകർ. വാർത്തസമ്മേളനത്തിൽ സതീഷ്ബാബു കൊല്ലമ്പലത്ത്, പി.പി രാമചന്ദ്രൻ, കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.