കുന്ദമംഗലത്ത് കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു

കുന്ദമംഗലം: ദേശീയപാതയിൽ കുന്ദമംഗലത്ത് ഐ.ഐ.എം പ്രധാന കവാടത്തിന്റെ അടുത്തായി കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു. കുന്ദമംഗലം സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന ബസ് അതേ ഭാഗത്തുനിന്നുവന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. ബൈക്ക് ഇടറോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽനിന്ന് ബസിടിച്ച് അപകടം സംഭവിച്ചത്. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് ആയ 'ശബരി' ബസ് ആണ് അപകടത്തിൽപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.