കോഴിക്കോട്: കേരളത്തിൽ വർഗീയവത്കരണം ദ്രുതഗതിയിലാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുപിടിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്നും മുസ്‍ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി. പി.എം. ഹനീഫ് അനുസ്മരണത്തോടനുബന്ധിച്ച് നവകേരളം സാമൂഹിക അസമത്വം, ജാതിവിരുദ്ധ വികസനം എന്ന തലക്കെട്ടിൽ പി.എം. ഹനീഫ് അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമുദായം അനർഹമായത് തട്ടിയെടുത്തു എന്ന് വ്യാപക പ്രചാരണം നടക്കുമ്പോൾ യഥാർഥ കണക്ക് പുറത്തുവിടാൻ സർക്കാർ തയാറാകണം. സകല നന്മകളും ഇല്ലാതാകുന്ന സംസ്ഥാനത്തെയാണ് ബുദ്ധിജീവി പരിവേഷമണിഞ്ഞവർ നവകേരളമെന്ന് വിളിക്കുന്നത്. മത സംഘടനകളല്ല, പ്രബുദ്ധ രാഷ്ട്രീയക്കാരാണ് പ്രശ്നക്കാർ. ആദിവാസികൾ പുഴുക്കളെപ്പോലെ ജീവിക്കുന്ന ഇവിടം എങ്ങനെ നവകേരളമാകുമെന്നും ഷാജി ചോദിച്ചു. പി. സുരേന്ദ്രൻ, ഡോ. ആസാദ്, പി.കെ. ഫിറോസ്, ടി.ടി. ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമദ് പൂക്കാട് ആമുഖ പ്രഭാഷണം നടത്തി. സൈനുല്‍ ആബിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.