ഉള്ള്യേരി: ഓര്‍മപ്പുസ്തകത്തിന്റെ പുറംചട്ടയില്‍ തെളിഞ്ഞുനില്‍ക്കുന്നത് കട്ടന്‍ചായയും വെല്ലവും. പ്രകാശന ചടങ്ങിലേക്കു കടന്നുവന്നവരെ വരവേറ്റത് കട്ടന്‍ചായയും വെല്ലവും വറുത്ത കടലയും തേങ്ങാപ്പൂളും. ഡോ. പി. സുരേഷ് എഴുതിയ 'വെറ്റിലത്തരിപുരണ്ട ഓര്‍മകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയത്. പുസ്തകം ചലച്ചിത്ര സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള, നാടക നടന്‍ മുഹമ്മദ് പേരാമ്പ്രക്കു നല്‍കി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. മോഹനന്‍ ചേനോളി പുസ്തകപരിചയം നിര്‍വഹിച്ചു. എന്‍.എം. ബാലരാമന്‍, ഷാജി പാറക്കല്‍, ഷാജു ചെറുക്കാവില്‍, ഒള്ളൂര്‍ ദാസന്‍, അഭിലാഷ് തിരുവോത്ത്, വിജയന്‍ മുണ്ടോത്ത്, എം. ബിജുശങ്കര്‍, രജീഷ് മല്‍ഹാര്‍ എന്നിവര്‍ സംസാരിച്ചു. പടം ULY.000. ഡോ. പി. സുരേഷ് എഴുതിയ 'വെറ്റിലത്തരിപുരണ്ട ഓര്‍മകള്‍' ചലച്ചിത്ര സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.