മുക്കുപണ്ടം: ബാബു പൊലുകുന്നത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കൊടിയത്തൂർ : ബാബു പൊലുകുന്ന് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. സ്വമേധയാ രാജിവെക്കുന്നതായി അറിയിച്ചുള്ള കത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് തപാലിൽ അയച്ചിട്ടുണ്ട്.തിങ്കളാഴ്ചയോടെ കത്ത് സെക്രട്ടറിക്ക് ലഭിക്കും. ഗ്രാമീൺ ബാങ്ക് കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് ബാബുവിന്റെ പേരിൽ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. ഒരാഴ്ച മുമ്പ് ബാബുവിനെ മുക്കം പൊലീസ് പിടികൂടിയിരുന്നു. പ്രധാന കണ്ണികളായ ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, സുഹൃത്ത് സന്തോഷ് മാട്ടുമുറി എന്നിവർ കഴിഞ്ഞമാസം പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നതിനിടെ പിടിയിലായതോടെയാണ് വിവിധ ബാങ്കുകളിൽ ഇവർ നടത്തിയ തട്ടിപ്പ് പുറത്ത് വന്നത്. പ്രധാന പ്രതി വിഷ്ണുവിനെ ചോദ്യം ചെയ്തതിൽനിന്ന് കൊണ്ടോട്ടി സ്വദേശിയാണ് വ്യാജ സ്വർണം നൽകുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.