സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലി

തിരുവമ്പാടി: താമരശ്ശേരി രൂപതക്ക് കീഴിലെ വിവിധ ക്രൈസ്തവ സംഘടനകൾ ചേർന്ന് കോടഞ്ചേരിയിൽ നടത്തിയ യും പൊതുസമ്മേളനവും താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ തകർച്ച, വിശ്വാസ രംഗത്തെ വെല്ലുവിളിയുയർത്തുന്ന ശക്തികൾ എന്നിവക്കെതിരെ പ്രാർഥനയോടെ വിശ്വാസികൾ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ, ആതുരശുശ്രൂഷ രംഗത്ത് രാജ്യപുരോഗതിക്കായി യത്നിച്ചതാണ് ക്രൈസ്തവ സമുദായം. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭ വക്താവ് ഡോ. ചാക്കോ കാളം പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ തെക്കടയിൽ ഫാ. കുര്യാക്കോസ് ഐക്കൊളുമ്പിൽ , അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കൽ, അഡ്വ. ബിജു പറയനിലം, അഗസ്റ്റിൻ പുളിക്ക കണ്ടത്തിൽ, ലിസി കുട്ടിയാനി, സജി കരോട്ട് തുടങ്ങിയവർ സംസാരിച്ചു. കത്തോലിക്ക കോൺഗ്രസ്, കെ.സി.വൈ.എം, ഇൻഫാം, മാതൃ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.