പുസ്തക പ്രകാശനം

പയ്യോളി: നാടകകൃത്ത് പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ രചിച്ച 'മതിലേരി കന്നി' പുസ്തകം ഹീര നെട്ടൂർ ഡോ. സോമൻ കടലൂരിന് കൈമാറി പ്രകാശനം ചെയ്തു. മതിലേരി കന്നി, കുറൂളി ചെക്കോൻ എന്നീ രണ്ട് നാടകങ്ങളാണ് പുസ്തകരൂപത്തിലാക്കിയത്. ഇ.സി. വാസുദേവ് പുസ്തക പരിചയം നടത്തി. കൈനോളി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇ. ശ്രീധരൻ, മേലടി മുഹമ്മദ്, പള്ളിക്കര കരുണാകരൻ, വി.പി. നാസർ എന്നിവർ സംസാരിച്ചു. പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി. ടി.പി പ്രജീഷ് കുമാർ സ്വാഗതവും ഇ. സുരേഷ് നന്ദിയും പറഞ്ഞു. പടം 'മതിലേരി കന്നി' ഹീര നെട്ടൂർ ഡോ. സോമൻ കടലൂരിന് കൈമാറി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.