എസ്.ഡി.പി.ഐ പൊതുയോഗം

പയ്യോളി: ദേശീയപതാകയെ അംഗീകരിക്കാത്ത സംഘ്പരിവാർ 2025ൽ, പകരം കാവിക്കൊടിയാക്കി മാറ്റാൻ തയാറെടുക്കുകയാണെന്നും സംഘ്പരിവാറിനെതിരെ ഒരുമിച്ചുനിൽക്കാൻ പാർട്ടി ഏതുതരം വിട്ടുവീഴ്ചക്കും തയാറാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ അഭിപ്രായപ്പെട്ടു. ഇരകളും വേട്ടക്കാരും തുല്യരല്ല കാമ്പയിനിന്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ കമ്മിറ്റി നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോൺസൻ കണ്ടച്ചിറ, ജില്ല ജന. സെക്രട്ടറി എൻ.കെ. റഷീദ് ഉമരി, സി. മുസ്തഫ, മുനീർ എന്നിവർ സംസാരിച്ചു. പടം എസ്.ഡി.പി.ഐ പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.