കാറിടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു

അപകടത്തിൽപെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു ഉദുമ: . ബേക്കൽ മലാങ്കുന്ന് തല്ലാണിയിലെ കുട്ട്യനാണ് (61) മരിച്ചത്‌. ശനിയാഴ്ച രാവിലെ ഏഴിന്‌ കാസർകോട്‌ -കാഞ്ഞങ്ങാട്‌ കെ.എസ്.ടി.പി റോഡിലെ തൃക്കണ്ണാട്‌ ക്ഷേത്രത്തിന്‌ സമീപമാണ്‌ അപകടം. അമിതവേഗത്തിലെത്തിയ കാർ കുട്ട്യനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ സോളാർ തെരുവുവിളക്കിന്റെ തൂണിലിടിച്ചാണ് നിന്നത്. പരിക്കേറ്റ കുട്ട്യനെ കാസർകോട്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽപെട്ട കാറിൽ നിന്ന് പൊലീസ്‌ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കാർ ഓടിച്ച ചെങ്കള സിറ്റിസൺ നഗറിലെ മുഹമ്മദ് സഹദിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. നളിനിയാണ്‌ കുട്ട്യന്റെ ഭാര്യ. മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രതീഷ്, രാകേഷ്. പരേതനായ അമ്പുവിന്റെയും കാരിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: ലക്ഷ്മി, രാജൻ, അശോകൻ, നാരായണൻ (യു.എ.ഇ). kuttyan uduma accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.