ബാലുശ്ശേരി: കിണറും പമ്പ് ഹൗസും കാടുമൂടിയ നിലയിൽ. ബാലുശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട തഞ്ചാലക്കുന്നു ഹരിജൻ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിക്കുവേണ്ടി വൈകുണ്ഠത്തിൽ സ്ഥാപിച്ച പമ്പ് ഹൗസും കിണറുമാണ് കാടുമൂടി പുറത്തേക്കുപോലും കാണാൻ പറ്റാത്ത അവസ്ഥയിലായത്. കോളനിയിലെയും സമീപസ്ഥലത്തെയും 25 ഓളം കുടുംബങ്ങൾക്ക് ശുദ്ധജലവിതരണം ഈ കിണറിൽനിന്നാണ്. കിണറ്റിൽനിന്നും വെള്ളം പമ്പുചെയ്ത് തഞ്ചാലക്കുന്നിൽ സ്ഥാപിച്ച ടാങ്കിലേക്കാണ് എത്തിക്കുന്നത്. സംസ്ഥാന പാതയോരത്ത് ടൗണിനടുത്തായിട്ടും കിണറ്റിൽ കാടുമൂടിയത് വെട്ടിമാറ്റാൻ അധികൃതർ ശ്രദ്ധകാണിച്ചില്ല. കുറുക്കനോ നായോ വീണു ചത്താൽപോലും പുറത്തേക്ക് അറിയാത്ത അവസ്ഥയിലാണ് കാട് പടർന്നിട്ടുള്ളത്. ടൗണിനടുത്തായതിനാൽ മാലിന്യനിക്ഷേപവും കിണറ്റിന് സമീപത്തായുണ്ട്. കഴിഞ്ഞ വർഷം കോഴിമാലിന്യം കിണറ്റിൽ നിക്ഷേപിച്ചത് കോളനിവാസികൾ തന്നെ എടുത്തു മാറ്റിയാണ് ശുദ്ധീകരിച്ചത്. Photo: harijan colony balu ബാലുശ്ശേരി പഞ്ചായത്തിലെ തഞ്ചാലക്കുന്ന് ഹരിജൻ കോളനിയിലേക്ക് കുടിവെള്ളത്തിനായി വൈകുണ്ഠത്തിൽ സ്ഥാപിച്ച കിണറും പമ്പ് ഹൗസും കാടുമൂടി കാണാൻപറ്റാത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.