സ്കൂളുകൾ കേന്ദ്രീകരിച്ച്​ മയക്കുമരുന്നുസംഘങ്ങൾ; ​പൊലീസും നിസ്സഹായാവസ്ഥയിൽ

വെള്ളിമാട്​കുന്ന്​: വിദ്യാർഥികളെ പിടിമുറുക്കി മയക്കുമരുന്ന്​ സംഘങ്ങൾ. സ്കൂൾ പ്രവേശനത്തിന്​ ദിവസങ്ങൾ മാത്രമിരിക്കെ പുതിയ ഉപയോക്​താക്കളെ കാത്തിരിക്കുകയാണ്​ മയക്കുമരുന്ന്​ സംഘങ്ങൾ എന്നാണ്​ പൊലീസ്​ നൽകുന്ന വിവരം. കോളജ്​ വിദ്യാർഥികളെ കണ്ണികളാക്കിയിരുന്ന സംഘം ഹൈസ്കൂൾ വിദ്യാർഥികളെ കൂടി ഉപയോക്താക്കളാക്കി മാറ്റുകയാണെന്നാണ്​ വിവരം. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികൾതന്നെയാണ്​ സ്കൂളുകളിൽ പുതിയ കണ്ണികളെ ചേർക്കുന്നത്​. ലഹരി കൊടുത്താൽ വാങ്ങാൻ കൂട്ടാക്കാത്ത വിദ്യാർഥികളെ നിസ്സാര കാരണങ്ങൾ പറഞ്ഞ്​ സംഘം ആക്രമിക്കുകയാണ്​ രീതി. അക്രമം ഭയന്ന്​ ലഹരിവസ്തുക്കൾ വാങ്ങി ഉപയോഗിക്കാനും തണൽപറ്റാനും നിർബന്ധിതരാകുകയാണ്. തങ്ങൾക്ക്​ നേരിടാൻ കഴിയാത്ത കുട്ടികളെ പുറത്തുനിന്നുള്ള ലഹരി വിതരണക്കാരെ ഏൽപിക്കുകയാണ്​. മൊത്തവിൽപന സംഘംതന്നെ പ്രദേശത്തുണ്ട്. ഇവരെ പിടികൂടുക അത്ര എളുപ്പമല്ല. പൊലീസ്​ പിടിയിലാകുന്നതാകട്ടെ​ താ​ഴേ തട്ടിലുള്ള വിതരണക്കാരും ഉപയോക്​താക്കളുമാണ്​. പൊലീസിന്‍റെ ശക്​തമായ ഇടപെടൽ കുറയുന്നത്​ ലഹരി സംഘങ്ങൾക്ക്​ ഏറെ സഹായകമാകുകയാണ്​. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ രക്ഷിതാക്കളുടെ ഇടപെടൽ അനിവാര്യമാണെന്ന്​ പൊലീസും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.