അപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബാലികയും മരിച്ചു

കോഴിക്കോട്​: ദേശീയപാതയിൽ നാദാപുരം റോഡ് കെ.ടി. ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ്​ ചികിത്സയിലിരുന്ന പെൺകുട്ടിയും മരിച്ചു. കൊട്ടിയൂർ തീർഥാടനം കഴിഞ്ഞു മടങ്ങിയ കോഴിക്കോട് കാരപ്പറമ്പ് പീപ്ൾസ് റോഡിലെ രാഗി നിവാസിൽ രാഗേഷിന്‍റെ മകൾ അനാമിക(8) ആണ്​ ചൊവ്വാഴ്ച മരിച്ചത്​. രാഗേഷും(37) മാതാവ്​ ഗിരിജ (64)യും, മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച 12.45 ഓടെയാണ് അപകടം. നാല് കുട്ടികൾ അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വടകരയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. കാറോടിച്ച രാഗേഷ് സംഭവസ്ഥലത്തും മാതാവ്​ ഗിരിജ വടകര ആശുപത്രിയിലുമാണ് മരിച്ചത്. രാഗേഷിന്‍റെ ഭാര്യ ദീപ്തി മറ്റൊരു മകളായ അധുവിക, സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർഥ, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.