പേരാമ്പ്ര: മുസ്‍ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണ ദഅവ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പ്രവാസിസംഗമം മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാഴയിൽ ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി ഉണ്ണികുളം, സി.പി. അസീസ്, അഹമ്മദ് കുറ്റിക്കാട്ടൂർ, സാജിത് കോറോത്ത്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, വി.കെ.സി. ഉമർ മൗലവി, എം. പോക്കർ കുട്ടി, എം.കെ. പരീദ്, കെ.സി. ബഷീർ, എം.കെ. അബ്ദുസ്സമദ്, കെ. അഹമ്മദ് കോയ, ബഷീർ നൊരവന, ഒ.കെ. അമ്മത്, സാജിദ് നടുവണ്ണൂർ, ബഷീർ കുന്നുമ്മൽ, ചേലേരി മമ്മുക്കുട്ടി, അഷ്റഫ് കൂരാച്ചുണ്ട്, അബ്ദുറസാഖ് മയങ്ങിൽ, ഷൗഖത്ത് കിനാലൂർ, റഹ്മാൻ, പി.സി. ബഷീർ, സി.കെ. അസീസ്, സി.കെ. അജ്നാസ്, പി.സി. അബൂബക്കർ, എം.പി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. സലാം കായണ്ണ സ്വാഗതവും കെ.ടി.കെ. റഷീദ് നടുവണ്ണൂർ നന്ദിയും പറഞ്ഞു. Photo: ഫോട്ടോ: മുസ്‍ലിം ലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കായണ്ണയിൽ നടന്ന പ്രവാസിസംഗമം എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.