'വിദ്യാർഥികളിൽ ബിസിനസ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കണം'

കോഴിക്കോട്: അന്തർദേശീയതലങ്ങളിൽ വാണിജ്യ, വ്യവസായിക, അക്കൗണ്ടിങ് മേഖലകളിൽ വരുന്ന ദൈനംദിന മാറ്റങ്ങൾക്കനുസൃതമായി കോമേഴ്‌സ് പാഠ്യവിഷയങ്ങളിൽ മാറ്റംവരുത്തണമെന്നും ഭാവിയിലെ സംരംഭകരെ വാർത്തെടുക്കുന്നതിന് വിദ്യാർഥികളിൽ ബിസിനസ്‌ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കണമെന്നും കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേഴ്സ് ആവശ്യപ്പെട്ടു. ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ജഹാംഗീർ (പ്രസി), അഹമ്മദ്‌ ബദർ, പി.കെ. ഷിജിത്ത്, ഡോ. വി.കെ. ഷൈനി (വൈസ് പ്രസി), കെ.കെ. സക്കീർ (ജന. സെക്ര), കെ.കെ. അനിൽ കുമാർ, പി.ജെ. സജി, ഹരീഷ് കുമാർ, (ജോ. സെക്ര), ഡോ. എം.എം. സുബീഷ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.